Section

malabari-logo-mobile

കൊറോണ;കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും കുവൈത്തിലേക്കുള്ള യാത്രക്കാരെ തിരിച്ചയച്ചു

HIGHLIGHTS : കുവൈത്ത് സിറ്റി: കൊറോണവൈറസായ കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്തില്‍ വിലക്കേര്‍പ്പെടുത്തി. ശനിയാഴ്ച മുതല...

കുവൈത്ത് സിറ്റി: കൊറോണവൈറസായ കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്തില്‍ വിലക്കേര്‍പ്പെടുത്തി. ശനിയാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കരിപ്പൂരില്‍ നിന്നും ഇന്ന് പുലര്‍ച്ചെ പുറപ്പെടാനിരുന്ന വിമാനം ഇതോടെ റദ്ദാക്കി. യാത്രക്കായെത്തിയവരെ വിമാനത്താവളത്തില്‍ നിന്നും തിരിച്ചയച്ചു.

ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീന്‍സ്, ഈജിപ്ത്, സിറിയ, ലബനന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈരാജ്യങ്ങളില്‍ നിന്നൊല്ലാം തന്നെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്. കഴിഞ്ഞദിവസം രാത്രിയിലാണ് വിലക്കേര്‍പ്പെടുത്തിയ ഉത്തരവ് പുറത്തുവന്നത്.

sameeksha-malabarinews

താല്‍ക്കാലികമായാണ് യാത്രാവിലക്ക്. ഇന്ന് സര്‍വ്വീസ് റദ്ദാക്കിയതോടെ മലബാറിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഇരുനൂറോളം പേരുടെ യാത്രയാണ് മുടങ്ങിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!