തിരൂരങ്ങാടിയില്‍ തലയോട്ടി കണ്ടെത്തിയ സ്ഥലത്ത് കൂടുതല്‍ അസ്ഥികള്‍

തിരൂരങ്ങാടി: കാച്ചടി തേര്‍ക്കയം പാലത്തിനടിയില്‍ നിന്ന് അസ്ഥിയും തലയോട്ടിയും കണ്ടെത്തിയ സ്ഥലത്തുനിന്ന് മനുഷ്യന്റെത് എന്ന് കരുതുന്ന കൂടുതല്‍ അസ്ഥികള്‍ കണ്ടെടുത്തു. രാവിലെ 10 മണിയോടെ തിരൂരങ്ങാടി പോലീസും മുങ്ങല്‍ വിദഗ്ധരും എത്തി നടത്തിയ പരിശോധനയിലാണ് അസ്ഥികള്‍ കണ്ടെടുത്തുത്. പാലത്തിനടിയില്‍ ഒരു മണിക്കൂര്‍ പരിശോധനയിലാണ് കാലിന്റെതും കൈകളുടെയും മറ്റു ശരീരഭാഗങ്ങളുടെതുമെന്ന് സംശയിക്കുന്ന അസ്ഥികള്‍ കണ്ടെത്തിയത്.

കഴിഞ്ഞദിവസം കുളിക്കാനെത്തിയ നാട്ടുകാരാണ് അസ്ഥി ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ തിരൂരങ്ങാടി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തിരൂരങ്ങാടി സിഐ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തുകയും പരിശോധന നടത്തി അസ്ഥികള്‍ കൊണ്ടുപോവുകയും ചെയ.്തിരുന്നു. തുടര്‍ന്ന് ഈ പ്രദേശത്ത് കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് മറ്റ് അസ്ഥികള്‍ കൂടി കണ്ടെടുക്കാന്‍ സാധിച്ചത്.

കണ്ടെടുത്ത അസ്ഥികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് വിദഗ്ധ പരിശോധനയ്ക്കായി അയച്ചു. പരിശോധനക്ക് ശേഷം മാത്രമേ അസ്ഥികള്‍ ഏതാണെന്ന് ഉറപ്പിക്കാന്‍ സാധിക്കുകയുള്ളൂ വെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തിരൂരങ്ങാടിയില്‍ പാലത്തിന് അടിയില്‍ അസ്ഥിയും തലയോട്ടിയും

Share news
error: Content is protected !!
Scroll to Top