തിരൂരങ്ങാടിയില്‍ പാലത്തിന് അടിയില്‍ അസ്ഥിയും തലയോട്ടിയും

തിരൂരങ്ങാടി: കാച്ചടി തേര്‍ക്കയം പാലത്തിനടിയില്‍ നിന്ന് അസ്ഥിയും തലയോട്ടിയും കണ്ടെത്തി. ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെ കുളിക്കാനെത്തിയ നാട്ടുകരാണ് ഇത് കണ്ടത്. തുടര്‍ന്ന് തിരൂരങ്ങാടി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

തിരൂരങ്ങാടി സിഐ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തുകയും പരിശോധന നടത്തി അസ്ഥികള്‍ കൊണ്ടുപോയി.
മുന്‍പ് ഈ മേഖലയില്‍ അറവു മാലിന്യങ്ങള്‍ തള്ളുന്നത് പതിവായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു.

തലയോട്ടിയും അസ്ഥികളും ഫോറന്‍സിക് പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.

Share news
error: Content is protected !!
Scroll to Top