ഷട്ടില്‍ കളിക്കുന്നതിനിടെ കാക്കഞ്ചേരി സ്വദേശിയായ യുവാവ് കുഴഞ്ഞുവീണു മരിച്ചു

തേഞ്ഞിപ്പലം:  കാക്കഞ്ചേരി സ്വദേശിയായ യുവാവ് ബാംഗ്ലൂരില്‍ ഷട്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. കാക്കഞ്ചേരി സ്വദേശിയും ഇപ്പോള്‍ ബാംഗളൂരില്‍ ജോലി ചെയ്തുവരികയുമായിരുന്ന സന്തോഷ് ഭാസ്‌കര്‍ (45) ആണ് മരിച്ചത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റിട്ട. ഡപ്യൂട്ടി രജിസ്ട്രാര്‍ കാക്കഞ്ചേരി ചിത്രയില്‍ പരേതനയായ ഡോ പി.വി. ഭാസ്‌ക്കരന്‍ നായരുടെ മകനാണ് സന്തോഷ് .

സന്തോഷ് ബാംഗളൂരുവില്‍ ഒരു ഐടി കമ്പനി നടത്തിവരികയാണ്. സന്തോഷിന്റെ മാതാവ് എം ശാരദയും കാലിക്കറ്റ് സര്‍വ്വകലാശാല റിട്ട്. ഡെപ്യൂട്ടി രജിസ്റ്റാറാണ്.

ഭാര്യ അനിത(തിരുവില്വാമല), മക്കള്‍ അനന്യ, അനഹത, സഹോദരന്‍ ബസന്ത്.

സംസ്‌കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് കാക്കഞ്ചേരിയിലുളള വീട്ടുവളപ്പില്‍ വെച്ച് നടക്കും.

Share news
error: Content is protected !!
Scroll to Top