Section

malabari-logo-mobile

സിഎഎക്കെതിരെ യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍: ആഭ്യന്തരകാര്യത്തിലിടപെടേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

HIGHLIGHTS : ദില്ലി : പൗരത്വ നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ നടക്കുന്ന കേസുകളില്‍ കക്ഷിചേരാന്‍ ഹര്‍ജി നല്‍കി ഐക്യരാഷട്രസഭ മനുഷ്യാവകാസ ഹൈകമ്മീഷണര്‍ മിഷേല്‍ ...

ദില്ലി : പൗരത്വ നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ നടക്കുന്ന കേസുകളില്‍ കക്ഷിചേരാന്‍ ഹര്‍ജി നല്‍കി ഐക്യരാഷട്രസഭ മനുഷ്യാവകാസ ഹൈകമ്മീഷണര്‍ മിഷേല്‍ ബാഷ്‌ലെ . ചരിത്രത്തിലാദ്യമായാണ് ഒരു യുഎന്‍ ഏജന്‍സി ഒരു വിഷയത്തില്‍ ഇന്ത്യന്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്.

പൗരത്വ വിഷയത്തില്‍ എല്ലാവരേയും തുല്യമായി പരിഗണിക്കുന്ന നയങ്ങളും നിയമങ്ങളുമാണ് രാജ്യങ്ങള്‍ രൂപീകരിക്കേണ്ടതെന്ന് ഇവര്‍ നല്‍കിയ ഹരജിയില്‍ പറയുന്നു.
എന്നാല്‍ സിഎഎ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും നിയമങ്ങല്‍ രൂപീകരിക്കാനുള്ള പരമാധികാരം പാര്‍ലിമെന്റിനുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചു. ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിദേശ കക്ഷികള്‍ക്ക് ഇടപെടാന്‍ അധികാരമില്ലെന്ന് വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില് പറയുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!