Section

malabari-logo-mobile

തിരൂരങ്ങാടിയില്‍ അനര്‍ഹ റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു

HIGHLIGHTS : തിരൂരങ്ങാടി താലൂക്കില്‍ കണ്ണമംഗലം ഗ്രാമ പഞ്ചായത്തില്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അനര്‍ഹമായി കൈവശം വച്ച 72 റേഷന്‍ ക...

തിരൂരങ്ങാടി താലൂക്കില്‍ കണ്ണമംഗലം ഗ്രാമ പഞ്ചായത്തില്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അനര്‍ഹമായി കൈവശം വച്ച 72 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു. ചേറൂര്‍, അടിവാരം, മുതുവില്‍ക്കുണ്ട് എന്നീ പ്രദേശങ്ങളില്‍ 250 ഓളം വീടുകളില്‍ നടത്തിയ പരിശോധനയിലാണ് കാര്‍ഡുകള്‍ പിടിച്ചെടുത്തത്. ഇതില്‍ മൂന്ന് എ.എ.വൈ കാര്‍ഡുകള്‍, 36 മുന്‍ഗണനാ കാര്‍ഡുകള്‍, 33 സബ്സിഡി കാര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടും.

പിടിച്ചെടുത്ത റേഷന്‍ കാര്‍ഡുകളില്‍ അനധികൃതമായി വാങ്ങിയ റേഷന്‍ സാധനങ്ങള്‍ക്ക്, അരി കിലോയ്ക്ക് 40 രൂപ നിരക്കിലും, ഗോതമ്പ് കിലോയ്ക്ക് 29 രൂപ നിലക്കിലും റേഷന്‍ കാര്‍ഡ് ഉടമകളില്‍ നിന്നും ഈടാക്കുമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു. പരിശോധനയില്‍ സപ്ലൈ ഓഫീസറെ കൂടാതെ റേഷനിങ് ഇന്‍സ്പെക്ടര്‍മാരും, ഓഫീസിലെ മറ്റു ജീവനക്കാരും പങ്കെടുത്തു.

sameeksha-malabarinews

തുടര്‍ന്നുള്ള ദിവസങ്ങളില്‍ താലൂക്കിലെ മറ്റു പ്രദേശങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. അനധികൃതമായി കൈവശം വച്ച റേഷന്‍ കാര്‍ഡുകളുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഓഫീസിലെ 0494-2462917, 9188527392 എന്നീ നമ്പറുകളില്‍ അറിയിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!