ദില്ലി കലാപത്തിനിടെ പൊലീസിന് നേരെ തോക്കുചൂണ്ടിയ യുവാവ് അറസ്റ്റില്‍

ദില്ലി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ദല്‍ഹി ജഫ്രാബാദ് മൗജ്പൂര്‍ റോഡില്‍ നടന്ന അക്രമത്തിനിടെ പൊലീസിന് നേരെ തോക്കുചൂണ്ടിയ യുവാവ് അറസ്റ്റില്‍. ഷാരൂഖ് ഖാന്‍ എന്ന യുവാവണ് അക്രമം നടന്ന് എട്ടുദിവസത്തിനു ശേഷം അറസ്റ്റിലായത്. യുപി ബറോലിയില്‍ വെച്ചാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

പൊലീസിന് നേരെ ഇയാള്‍ തോക്ക് ചൂണ്ടുന്നചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു.

ഫെബ്രുവരി 24 ന് ജഫ്രബാദ് മൗജ് റോഡിലുണ്ടായ സംഘര്‍ഷത്തില്‍ ഇയാള്‍ ഇന്ത്യന്‍ നിര്‍മ്മിത പിസ്റ്റളുമായി പോലീസിന് നേരെ പാഞ്ഞടുത്തത്. പോലീസ് ഉദ്യോഗസ്ഥരുടെ നേര്‍ക്ക് ഇയാള്‍ വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു.

Share news
error: Content is protected !!
Scroll to Top