തിരൂര്‍: വര്‍ഗീയവിദ്വേഷ മുണ്ടാകുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട പോലീസുകാരന് സസ്‌പെന്‍ഷന്‍. മലപ്പുറം തിരൂര്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ രജീഷിനെയാണ് മലപ്പുറം എസ്പി സസ്‌പെന്‍ഡ് ചെയിതിരിക്കുന്നത്.
ഫെയ്‌സ്ബുക്കില്‍ മതസ്പര്‍ദ്ദ ഉണ്ടാക്കുന്ന തരത്തിലുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിന് കമന്റിട്ടതിന് രജീഷിനെതിരെ നേരത്തെ തന്നെ ഡിപ്പാര്‍ട്ടുമെന്റ് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നുയ ഇതിന്റെ ഭാഗമായ ഇയാളെ മലപ്പുറം എആര്‍ ക്യാമ്പിലേക്ക് മാറ്റിയിരുന്നു.
കൊളപ്പുറം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും സിപിഎം എആര്‍ നഗര്‍ വലിയപറമ്പ് സെക്രട്ടറിയും നല്‍കിയ പരാതിയിലാണ് നടപടിയെടുത്തത്.




