ബത്തേരിയില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു;50 പേര്‍ക്ക് പരിക്ക്

കല്‍പ്പറ്റ: ബത്തേരിയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അമ്പതുപേര്‍ക്ക് പരിക്കേറ്റു. ബസ് യാത്രികനായ നെല്ലാറച്ചാല്‍ സ്വദേശി പുല്‍പ്പടി ഭാസ്‌ക്കരന്റെയും പത്മാവതിയുടെയും മകന്‍ ബിബിന്‍(29)ആണ് മരിച്ചത്.

കല്‍പ്പറ്റയില്‍ നിന്നും ബത്തേരിയിലേക്ക് വരികയായിരുന്ന ഗീതിക ബസും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസ് മറിയുകയായിരുന്നു.

അപകടത്തില്‍ പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പരിക്കേറ്റ കാര്‍ ഡ്രൈവര്‍ നായ്ക്കട്ടി സ്വദേശി അബൂബക്കറിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top