ചേളാരിയില്‍ രണ്ടിടത്ത് വാഹനാപകടം:ബൈക്ക് യാത്രികര്‍ക്ക് പരിക്ക്

ചേളാരി: ചേളാരിയില്‍ രണ്ടിടത്തായുണ്ടായ വാഹനാപകടങ്ങളില്‍ ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു. ചേളാരി പാണക്കാട് നിസാന്‍ പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രികരായ കൊടക്കാട് സ്വദേശി ഇജാസും സുഹൃത്തുമാണ് അപകടത്തില്‍ പരിക്കേറ്റത്.

മേലെ ചേളാരിയില്‍ കാറും ബൈക്കും തമ്മില്‍ കൂട്ടയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. പരിക്കേറ്റയാളെ കോഴിക്കോട് മെഡ്ക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയതായാണ് വിവരം. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

Share news
error: Content is protected !!
Scroll to Top