ആ ഒന്നാം ക്ലാസ് മുറി ഇനി ദേവനന്ദയുടെ പേരില്‍ അറിയപ്പെടും

കൊല്ലം: ദേവനന്ദ പഠിച്ച സ്‌കൂളിലെ ഒന്നാം ക്ലാസ് മുറിക്ക് ദേവനന്ദയുടെ പേര് നല്‍കി സ്‌കൂള്‍ അധികൃതര്‍. വാക്കാട് സരസ്വതി വിദ്യാനികേതന്‍ സ്‌കൂളില്‍ ദേവനന്ദ പഠിച്ച ക്ലാസ് മുറിക്കാണ് ദേവനന്ദ എന്ന് പേര് നല്‍കിയിരിക്കുന്നത്. അകാലത്തില്‍ പൊലിഞ്ഞുപോയ തങ്ങളുടെ വിദ്യാര്‍ത്ഥിക്ക് നല്‍കുന്ന ആദരം കൂടിയായാണ് സ്‌കൂള്‍ അധികൃതരുടെ ഈ തീരുമാനം.

കഴിഞ്ഞദിവസം സ്‌കൂളില്‍ വെച്ച് നടന്ന അനുസ്മരണ ചടങ്ങില്‍ കുട്ടിയുടെ മാതാപിതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ക്ലാസ് മുറിക്ക് പേരുനല്‍കിയത്.

വീട്ടിലെയും നാട്ടിലെയും സ്‌കൂളിലെയും മിടുക്കിയായ ദേവനന്ദയുടെ അകാലത്തിലുള്ള വിടവാങ്ങല്‍ ഒരു നാടിനാകെ തീരാവേദനയിലാക്കിയിരിക്കുകയാണ്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊല്ലം ഇളവൂര്‍ സ്വദേശി ദേവനന്ദയെ വീട്ടില്‍ നിന്നും കാണാതാകുന്നത്. കേരളക്കരയാകെ ദേവനന്ദയ്ക്കായി പ്രാര്‍ത്ഥനയോടെ കാത്തിരുന്നെങ്കിലും അടുത്തദിവസം വീടിനടുത്തെ ആറ്റില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

Share news
error: Content is protected !!
Scroll to Top