Section

malabari-logo-mobile

കൊറോണ;യുഎഇയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാലാഴ്ച അവധി

HIGHLIGHTS : കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ യുഎഇയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഞായറാഴ്ച മുതല്‍ അവധി. എല്ലാ സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകള്‍ക്കും കോള...

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ യുഎഇയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഞായറാഴ്ച മുതല്‍ അവധി. എല്ലാ സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധിയായിരിക്കുമെന്ന് വിദ്യഭ്യാസ മന്ത്രാലയം അറിയിച്ചു.

വിദ്യാഭ്യാസ സ്ഥപനങ്ങളുടെ വസന്തകാല അവധി നേരത്തെയാക്കുകയാണെന്ന് പുറത്തിറക്കിയ പ്രസ്താവനയിലൂടെ മന്ത്രാലയം അറിയിച്ചു.

sameeksha-malabarinews

കോവിഡിന്റെ വ്യാപനം തടയുന്നതിനായി ദേശീയതലത്തില്‍ ശ്രമങ്ങള്‍ നടന്നു വരികയാണ്. ഇതിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അവധി ദിവസങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അണുവിമുക്തമാക്കാനുള്ള നടപടിയും സ്വീകരിക്കും.

യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഡബ്യുഎഎം ആണ് അവധി വിവരം പുറത്തുവിട്ടിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!