പരപ്പനങ്ങാടി: വി ദ പീപ്പിള്‍ ഓഫ് ഇന്ത്യ പരപ്പനങ്ങാടി സംഘടിപ്പിക്കുന്ന മാനവീയം 20-20 സെമിനാറും പൊതുസമ്മേളനവും വ്യാഴാഴ്ച്ച പരപ്പനങ്ങാടിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൊടപ്പാളി പീസ് ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പത് മണിക്ക് രജിസ്ട്രേഷന്‍ ആരംഭിക്കും 10 മണി മുതല്‍ നടക്കുന്ന സെമിനാറില്‍ ജസ്റ്റിസ് കമാല്‍ പാഷ, അജിത് കൊളാടി, ആലങ്കോട് ലീലാകൃഷ്ണന്‍, അഡ്വ: ബാലകൃഷ്ണന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും.
വൈകീട്ട് നാലിന് പയനിങ്ങല്‍ ജങ്ഷനില്‍ ഫിറോസ് ബാബുവും സംഘവും അവതരിപ്പിക്കുന്ന ദേശഭക്തിഗാന സദസ്സ് നടക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ജസ്റ്റിസ് കമാല്‍പാഷ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, ഡോ:ഹരിപ്രിയ, കവി ശ്രീജിത്ത് അരിയല്ലൂര്‍ തുടങ്ങിയവര്‍ സംസാരിക്കും.
സി.എസ്. ഐ ചര്‍ച്ചിലെ ഫാദര്‍ പി എല്‍ ഡെന്നി, എ വി വിനോദ്കുമാര്‍, ചുക്കാന്‍ ഇബ്രാഹിംഹാജി, കാട്ടുങ്ങല്‍ മുഹമ്മദ്കുട്ടി, യു വി സുരേന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.




