ഹംസ കടവത്ത്
പരപ്പനങ്ങാടി: മനുഷ്യരുടെ ആരോഗ്യപ്രശ്‌നങ്ങളറിഞ്ഞ് ചികിത്സിക്കുന്നതിനിടെ ചെടികളുടെ ആരോഗ്യക്രമം തൊട്ടറിയാന്‍ അവര്‍ അബ്ദുറസാഖിനെ തേടി പരപ്പനങ്ങാടിയിലെത്തി. തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണ് സംസ്ഥാന കര്‍ഷകമിത്ര അവാര്‍ഡ് ജേതാവും മുഴുസമയ കാര്‍ഷിക പ്രബോധകനുമായ അബ്ദുറസാഖ് മുല്ലപ്പാട്ടിന്റെ ഔഷധ ഉദ്യാനത്തിലെത്തിയത്.
വിവിധ ചെടികളുടെ സ്വഭാവ ഘടനയും സവിശേഷതകളും മനസ്സിലാക്കിയ വിദ്യാര്‍ഥികള്‍ ഭക്ഷണവും മനുഷ്യപരിചരണവും ലഭ്യമാകുന്ന ചെടികളും അല്ലാത്തവയും തമ്മില്‍ വളര്‍ച്ചയിലും വിളവിലും പ്രകടിപ്പിക്കുന്ന പ്രതികരണങ്ങളുടെ തോതും ,മനുഷ്യ ശരീരത്തില്‍ എന്നപോലെ ചെടികളുടെ ആന്തരിക സമ്മര്‍ദ്ദത്തിന്റെ ക്രമവും ചോദിച്ചറിഞ്ഞു.
ശബ്ദവും സംഗീതവും ചെടികളില്‍ ചെലുത്തുന്ന സ്വാധീനവും അബ്ദുറസാഖ് ഇവര്‍ക്ക് വിവരിച്ചു കൊടുത്തു തന്റെ വീടിനോട് ചേര്‍ന്ന് അര ഏക്കറിലധികം വരുന്ന ഹെര്‍ബര്‍ ഗാര്‍ഡനില്‍ സംവിധാനിച്ച കാര്‍ഷിക പഠന ഹാളില്‍ വച്ച് മണിക്കൂറുകള്‍ നീണ്ട കാര്‍ഷിക സംവാദത്തിന് അബ്ദുറസാഖ് മുല്ലപ്പാട്ട് നേതൃത്വം നല്‍കി.
ഹെര്‍ബല്‍ ഗാര്‍ഡനില്‍ വിദേശ ചെടികള്‍ ഉള്‍പ്പെടെ പഴങ്ങള്‍ വിളഞ്ഞുനില്‍ക്കുന്ന കാഴ്ച്ച വിദ്യാര്‍ത്ഥികളില്‍ വിസ്മയം തീര്‍ത്തു. എന്നാല്‍ ‘അലിവുള്ള മനസ്സും നനവുള്ള മണ്ണും എവിടെയുണ്ടോ അവിടെയെല്ലാം എന്തും ഏതും വിളയുമെന്ന് ‘ ഹെര്‍ബല്‍ ഗാര്‍ഡന്റെ കവാടത്തില്‍ എഴുതിവെച്ച ബോര്‍ഡിലേക്ക് റസാഖ് വിദ്യാര്‍ഥികളുടെ ശ്രദ്ധ ക്ഷണിച്ചു .പഠന സംഘത്തിന്റെ കോഡിനേറ്റര്‍ അബൂബക്കര്‍ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി സംഘം മണ്ണില്‍ നന്മയുടെ വിത്ത് എറിയാനുള്ള ദൃഢനിശ്ചയത്തോടെയാണ് ഹെര്‍ബല്‍ ഗാര്‍ഡന്റെ പടിയിറങ്ങിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




