തിരൂരങ്ങാടി: ബൈക്ക് യാത്രക്കാരുടെ മേല്‍ മരക്കൊമ്പ് ഇടിഞ്ഞു വീണു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാതയില്‍ കൊളപ്പുറത്ത് ഇന്നലെ രാത്രിയിലാണ് അപകടം.
ദേശീയപാതയില്‍ പുതുതായി നിര്‍മ്മിച്ച സര്‍വീസ് റോഡിലൂടെ ബൈക്കില്‍ പോകുന്നതിനിടെ കൊളപ്പുറം പള്ളിക്ക് എതിര്‍വശത്തെ ചീനി മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീഴുകയായിരുന്നു. വണ്ടികള്‍ ഇതുവഴി ഓടിക്കൊണ്ടിരിക്കുമ്പോഴാണ് സംഭവം.
ബൈക്ക് യാത്രക്കാരുടെ മേലേക്ക് കൊമ്പ് ഒടിഞ്ഞു വീണതോടെ ബൈക്കില്‍ നിന്ന് ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ബൈക്ക് ഓടിച്ചിരുന്ന അതിഥി തൊഴിലാളിക്കും പിന്‍സീറ്റില്‍ യാത്ര ചെയ്ത കൊളപ്പുറം സ്വദേശിയായ യുവാവും നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




