മലപ്പുറം: കോഴിക്കോട് നിന്ന് മസ്‌ക്കറ്റിലേക്ക് യാത്ര തിരിച്ച വിമാനം തിരിച്ചിറക്കി. വിമാനത്തിന്റെ വെതര്‍ റഡാറിലെ തകരാറിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. ഇന്ന് രാവിലെ 9.02 നാണ് വിമാനം കോഴിക്കോട് നിന്ന് പുറപ്പെട്ടത്.
വെതര്‍ റഡാര്‍ തകരാറിലായതിനാല്‍ കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കില്ല. മഴക്കാലമായതുകൊണ്ടുതന്നെ ഇത് അപകടസാധ്യതയുണ്ടാക്കിയേക്കാം എന്നതുകൊണ്ടാണ് വിമാനം തിരിച്ചിറക്കിയിരിക്കുന്നത്.
ഒമാന്‍ എയര്‍വേയ്‌സിന്റെ 298 ാം നമ്പര്‍ വിമാനമാണ് സുരക്ഷിതമായി തിരിച്ചിറക്കിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുv




