Section

malabari-logo-mobile

രോഗപ്രതിരോധ ശേഷി കൂട്ടാം ഈ ഭക്ഷണങ്ങളിലൂടെ

HIGHLIGHTS : പച്ചക്കറികളില്‍ നിന്നും പഴങ്ങളില്‍ നിന്നും ലഭിക്കുന്ന വൈറ്റമിന്‍സും മിനറല്‍സും ആന്റിഓക്‌സിഡന്‍സും കൂടാതെ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ കൂടി ലഭിച...

പച്ചക്കറികളില്‍ നിന്നും പഴങ്ങളില്‍ നിന്നും ലഭിക്കുന്ന വൈറ്റമിന്‍സും മിനറല്‍സും ആന്റിഓക്‌സിഡന്‍സും കൂടാതെ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ കൂടി ലഭിച്ചെങ്കിലേ രോഗപ്രതിരോധ ശേഷി നേടാന്‍ സാധിക്കൂ.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രോഗപ്രതിരോധ ശേഷി കിട്ടാനായി വൈറ്റമിന്‍സിന്റെയും മിനറല്‍സിന്റെയും ഗുളികകള്‍ കഴിച്ചതുകൊണ്ട് മാത്രം കാര്യമില്ല.ശരീരത്തിന്റെ ഭാരത്തിനനുസരിച്ചുള്ള പ്രോട്ടീന്‍ ഓരോരുത്തര്‍ക്കും ആവശ്യമാണ്. ഇതില്ലെങ്കില്‍ പെട്ടെന്ന് രോഗം വരാന്‍ സാധ്യതയുണ്ട്.

രോഗപ്രതിരോധ ശേഷി കൂട്ടാനായി ഇറച്ചി,മുട്ട,മീന്‍,ചെറുപയര്‍,കടല,പരിപ്പ് എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പെടുത്തണം. വെജിറ്റേറിയന്‍സ് ആണ്‍ങ്കില്‍ ചെറുപയര്‍,കടല,പരിപ്പ് എന്നിവയും കൂടെ ഇലക്കറികള്‍ ഒരു ദിവസം ഒരു നേരമെങ്കിലും കഴിക്കണം. പച്ചക്കറികളും പഴങ്ങളും മറന്നു പോകരുത്. അതേസമയം പ്രമേഹം പോലുള്ള മറ്റു പല രോഗങ്ങളുള്ളവര്‍ ഡോക്റ്ററുടെ നിര്‍ദേശ പ്രകാരം ശരീരത്തിന് ദോഷം ചെയ്യാത്ത അളവില്‍ പ്രോട്ടീന്‍സ് ഭക്ഷണത്തില്‍ ഉള്‍പെടുത്തേണ്ടതാണ്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!