തിരുവനന്തപുരം:പാലാരിവട്ടം പാലം തകര്‍ന്നതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ഈടാക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. 24.52 കോടി രൂപ ഇതിന്‍െ ഭാഗമായി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കരാര്‍ കമ്പനിക്ക്‌സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.ആര്‍ഡിഎസ് കമ്പനിക്കാണ് നോട്ടീസ് നല്‍കിയത്.
പാലാരിവട്ടം പാലം നിര്‍മ്മിച്ചതില്‍ കരാര്‍ കമ്പനിക്ക് വലിയ വീഴ്ച്ച സംഭവിച്ചുവെന്നും ഇത് സര്‍ക്കാരിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ആര്‍ബിഡിസികെ കരാര്‍ കമ്പനിയായ ആര്‍ഡിഎസിന് നോട്ടീസ് അയച്ചിരിക്കുന്നത്.
2016 ഒക്ടോബര്‍ 12 നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലാരിവട്ടം മേല്‍പ്പാലം യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ പാലത്തിന് ബലക്ഷയമുണ്ടെന് വ്യക്തമായതിന് പിന്നാലെ അടച്ചിടുകയായിരുന്നു. കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലനപ്‌മെന്റ്‌സ് കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലാണ് പണികള്‍ നടന്നത്.



