രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രക്ക് ആദരാജ്ഞലി രേഖപ്പെടുത്തുന്ന പരസ്യവുമായി വീക്ഷണം പത്രം

കാസര്‍കോട്; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരളയാത്രയുടെ ബഹുവര്‍ണ്ണ സപ്ലിമെന്റില്‍ ആദരാജ്ഞലികള്‍ എന്ന് രേഖപ്പെടുത്തി കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം ദിനപത്രം. സംഭവം സോഷ്യല്‍ മീഡിയിയില്‍ ഏറെ ചര്‍ച്ചയായതോടെ കോണ്‍ഗ്രസ്സിലും ഈ വിഷയം പുകയുകയാണ്. സംഭവത്തിന് പിറകില്‍ എ ഗ്രൂപ്പാണെന്ന് സംശയിക്കുന്നതായി ഐ ഗ്രൂപ്പ് നേതാക്കള്‍ അനൗദ്യോഗികമായി അഭിപ്രയം പ്രകടപ്പിച്ചുതുടങ്ങി.

രമേശ് ചെന്നിത്തലയുടെ മാര്‍ച്ച് ആരംഭിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ പാര്‍ട്ടി പത്രത്തില്‍ വന്ന ഗൗരവമേറിയ പിഴവ് ഏറെ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. ചെന്നിത്തല, ഉമ്മന്‍ചാണ്ടി, ഹൈദരലി ശിഹാബ് തങ്ങള്‍, മുല്ലപ്പള്ളി, കുഞ്ഞാലിക്കുട്ടി തുടങ്ങി യുഡിഎഫിന്റെ എല്ലാ നേതാക്കളുടെയും പടത്തിന് താഴെയാണ് ആദരാജ്ഞലികളോടെ എന്ന് ഒന്നിലധികം തവണ എഴുതിയിരിക്കുന്നത്.

പത്രത്തിന്റെ ചാര്‍ജ്ജുള്ള കെപിസിസി ജനറല്‍ സക്രട്ടറി ജെയസണ്‍ ജോസിഫിനോടെ രമേശ് ചെന്നിത്തല പൊട്ടിത്തെറിച്ചുവെന്നാണ് റിപ്പോര്‍ട്ട്. യാത്രയുടെ പരസ്യം ഇനിമുതല്‍ കൊടുക്കേണ്ടന്ന് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top