Section

malabari-logo-mobile

80 ലക്ഷം ലോട്ടറിയടിച്ചയാള്‍ പോലീസ് സ്‌റ്റേഷനില്‍ അഭയംതേടി

HIGHLIGHTS : കോഴിക്കോട്:  ഇന്നലെ ഫലം പുറത്തുവന്ന കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ സമ്മാനം നേടിയയാള്‍ അപയാപ്പെടുത്തുമെന്ന് ഭയന്ന് പോലീസ് സ്‌റ്റേ...

കോഴിക്കോട്:  ഇന്നലെ ഫലം പുറത്തുവന്ന കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ സമ്മാനം നേടിയയാള്‍ അപയാപ്പെടുത്തുമെന്ന് ഭയന്ന് പോലീസ് സ്‌റ്റേഷനില്‍ അഭയം തേടി.അതിഥി തൊഴിലാളിയായ ബീഹാര്‍ സ്വദേശി മുഹമ്മദ്‌സായിദ് ആണ് കൂട്ടകാരോടൊപ്പം കൊയിലാണ്ടി പോലീസ് സ്‌റ്റേഷനില്‍ അഭയം തേടിയ ഭാഗ്യവാന്‍.

ഇയാളെടുത്ത കാരുണ്യ KB 586838 നമ്പര്‍ ടിക്കറ്റിനാണ് ഇന്നലെ ഒന്നാംസമ്മാനമടിച്ചത്. ഇന്ന് പുലര്‍ച്ചെ തന്നെ ഇയാള്‍ പോലീസ് സ്‌റ്റേഷനിലെത്തി. നന്തി ലൈറ്റ് ഹൗസിന് സമീപം താമസിക്കുന്ന ഇയാള്‍ കൊയിലാണ്ടി കൊലത്തുനിന്ാമ് ടിക്കറ്റെടുത്തത്. ഇയാള്‍ 12 വര്‍ഷമായി ഇവിടെ താമസിക്കുന്നയാളാണ്.

sameeksha-malabarinews

ഞായറാഴ്ച ബാങ്ക് അവധിയായതിനാല്‍ നാളെയെ ടിക്കറ്റ് ബാങ്കില്‍ ഏല്‍പ്പിക്കാനാകു. അതുവരെ ടിക്കറ്റ് കൈവശം വയ്ക്കാനുള്ള ഭയം മൂലമാണ് മുഹമ്മദ് സായിദ് ടിക്കറ്റുമായി പോലീസ് സ്‌റ്റേഷനിലെത്തിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!