കടലുണ്ടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് യുവാവ് മുങ്ങിമരിച്ചു

തിരൂരങ്ങാടി: കലുണ്ടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് യുവാവ് മുങ്ങിമരിച്ചു.
തെന്നല അറക്കല്‍ സ്വദേശി നെച്ചിയില്‍ അബ്ദുറസാക്കിന്റെ മകന്‍ സമീറാണ് (20) മരിച്ചത്. വെന്നിയൂരിന് സമീപം പെരുമ്പുഴ കടവിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ അപകടം സംഭവിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെടുകയായിരുന്നു.

അപകടം നടന്നയുടന്‍ ഫയര്‍ഫോഴ്‌സ്, പൊലീസ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി മൃതദേഹം കണ്ടെടുത്തു.

മതാവ്: മൈമൂന
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top