ഗാന്ധിയെ മറക്കരുത് ഇന്ത്യ തോല്‍ക്കരുത്…ഒന്നിച്ചിരിക്കാം

പരപ്പനങ്ങാടി : ഗാന്ധിയെ മറക്കരുത് ഇന്ത്യ തോല്‍ക്കരുത്…ഒന്നിച്ചിരിക്കാം എന്ന മുദ്രാവാക്യമുയര്‍ത്തി ഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ ഡിവൈഎഫ്‌ഐ പരപ്പനങ്ങാടി മേഖല കമ്മറ്റി യുവജന റാലിയും, പൊതുയോഗവും നടത്തി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ. പി. വിനീഷ് ഉദ്ഘാടനം ചെയ്തു. സിപിഐഎം തിരൂരങ്ങാടി ഏരിയ കമ്മറ്റി അംഗം സ.തുടിശ്ശേരി കാര്‍ത്തികേയന്‍, സിപിഐഎം പരപ്പനങ്ങാടി ലോക്കല്‍ സെക്രട്ടറി സ.ജയചന്ദ്രന്‍, ഡിവൈഎഫ്‌ഐ തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ് സ. ബൈജു എന്നിവര്‍ സംസാരിച്ചു.

ഡിവൈഎഫ്‌ഐ പരപ്പനങ്ങാടി മേഖല സെക്രട്ടറി ജിത്തു വിജയ് സ്വാഗതവും, മേഖല പ്രസിഡന്റ് അജീഷ് അദ്ധ്യക്ഷതയും, മേഖല ജോ. സെക്രട്ടറി അജിന്‍ നന്ദിയും പറഞ്ഞു. യോഗത്തില്‍ പുത്തന്‍പീടിക നവജീവന്‍ വായനശാല ഫിലിം ക്ലബ് ഒരുക്കിയ ഗാന്ധ്യ എന്ന ഷോട്ട് ഫിലിം പ്രദര്‍ശിപ്പിച്ചു.

 

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •