Section

malabari-logo-mobile

പോളിയോ വാക്സിന്‍ വന്നതിന് ശേഷം ഈ രോഗത്തെ സമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് മനുഷ്യ സമൂഹത്തിന്റെ ഏറ്റവും വലിയ നേട്ടം; ആരോഗ്യമന്ത്രി

HIGHLIGHTS : തിരുവനന്തപുരം : സംസ്ഥാനത്ത് പള്‍സ് പോളിയോ തുളളിമരുന്ന് വിതരണം ആരംഭിച്ചു. വട്ടിയൂര്‍ക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് ആരോഗ്യ മന്ത്രി കെ.കെ.ശ...

തിരുവനന്തപുരം : സംസ്ഥാനത്ത് പള്‍സ് പോളിയോ തുളളിമരുന്ന് വിതരണം ആരംഭിച്ചു. വട്ടിയൂര്‍ക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു.

ഒരു ദിവസം തന്നെ ആയിരക്കണക്കിന് കുട്ടികള്‍ക്ക് പോളിയോ കൊടുത്തുകൊണ്ട് സമൂഹത്തിനാകെ പോളിയോ പ്രതിരോധം സൃഷ്ടിക്കുക എന്നതാണ് ഈ ഒരു യജ്ഞത്തിന്റെ പ്രധാന ഉദ്ദേശം. പോളിയോ വാക്സിന്‍ വന്നതിന് ശേഷം ഈ രോഗത്തെ സമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് മനുഷ്യ സമൂഹത്തിന്റെ ഏറ്റവും വലിയ നേട്ടം എന്ന് ഉദ്ഘാടനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ആരോഗ്യ മന്ത്രി പറഞ്ഞു.

sameeksha-malabarinews

24,49,222 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കാന്‍ സംസ്ഥാനത്താകെ 24,690 ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത് . വൈകുന്നേരം 5 മണി വരെയാണ് തുള്ളിമരുന്ന് നല്‍കുന്നത്.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പോളിയോ വിതരണം. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ മാസ്‌ക് ധരിക്കുക, കൈകളുടെ ശുചിത്വം ഉറപ്പാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങി കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം എന്ന നിര്‍ദേശമുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!