താനൂര്‍ : താനൂര്‍ ഹാര്‍ബര്‍ ഫെബ്രുവരി 20 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍ പ്പിക്കുമെന്ന് വി .അബ്ദുറഹ്‌മാന്‍ എംഎല്‍എ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിര്‍മാണപ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാകും.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
15 വര്‍ഷം മുന്‍പ് സാധ്യതാപഠനം നടത്തി തുടക്കമിട്ടതാണ് പദ്ധതി.മത്സ്യതൊഴിലാളികളുടെ നിരന്തര അഭിപ്രായം പരിഗണിച്ച് നബാര്‍ഡ് ആര്‍ഐഡിഎഫ് പദ്ധതിയിലുള്‍പ്പെടുത്തി 15 കോടി രൂപയധികം ലഭിച്ചിരുന്നു.ഈ തുക ഉപയോഗിച്ചാണ് പുലിമുട്ടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.


ഹാര്‍ബറിന് തെക്ക് ഭാഗത്തുള്ള പുലിമുട്ട് 250 മീറ്റര്‍ നീളം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. വടക്കുഭാഗത്തുള്ള പുലിമുട്ട് ഹെഡ് നവീകരണമാണ് നടക്കുന്നത്. ഈ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുന്നതോടെ ഹാര്‍ബറിനകത്ത് ഓളങ്ങള്‍ കുറയും.ബോട്ട് അടുപ്പിക്കുന്നതിന് സൗകര്യവും കൂടും.