Section

malabari-logo-mobile

തെന്നലയില്‍ 2010 ആവര്‍ത്തിക്കുമെന്ന് യുഡിഎഫ്: ഭരണം പിടിക്കുമെന്ന് എല്‍ഡിഎഫ്.

HIGHLIGHTS : തിരൂരങ്ങാടി: മുസ്‌ലിം ലീഗിന്റെ ഉരുക്കു കോട്ടയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന തെന്നല പഞ്ചായത്തില്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പോടെയാണ് ആ ധാരണ തിരുത്ത...

തിരൂരങ്ങാടി: മുസ്‌ലിം ലീഗിന്റെ ഉരുക്കു കോട്ടയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന തെന്നല പഞ്ചായത്തില്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പോടെയാണ് ആ ധാരണ തിരുത്തപ്പെട്ടത്. ആകെയുള്ള 17 സീറ്റില്‍ ഏഴു സീറ്റ് ലീഗിന് നഷ്ടപ്പെട്ടതോടെ ലീഗിന്റെ അടിത്തറ ഇളകിയതായി അവര്‍ക്ക് തന്നെ അംഗീകരിക്കേണ്ടി വന്നു. അന്ന് ഏഴ് സീറ്റ്‌നേടിയ ജനകീയ മുന്നണി ഈ തവണ പഞ്ചായത്ത് ഭരണം പിടിച്ചടക്കാനുള്ള ഒരുക്കത്തിലാണ്.മുസ്ലിം ലീഗ് കോണ്‍ഗ്രസ് വൈരത്തിന് കേളി കേട്ട ഇവിടെ ഇപ്പോള്‍ യു ഡി എഫ് സംവിധാനമാണുള്ളത് എന്നതാണ് ലീഗിനുള്ള ആശ്വാസം.

ഇപ്പോഴത്തെ ധാരണ പ്രകാരം യു ഡി എഫില്‍ മുസ്ലിം ലീഗ് 13 സീറ്റിലും കോണ്‍ഗ്രസ് നാലെണ്ണത്തിലുമാണ് മത്സരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള രണ്ട് സീറ്റില്‍ തെന്നലയില്‍ ലീഗും വാളക്കുളം സീറ്റില്‍ കോണ്‍ഗ്രസും മത്സരിക്കുന്നു. 2010 ല്‍ യു ഡി എഫ് ഒറ്റക്കെട്ടായി നിന്ന് മത്സരിച്ചപ്പോള്‍ എല്ലാ സീറ്റുകളും യു ഡി എഫ് നേടിയിരുന്നു ഈ തെരഞ്ഞെടുപ്പില്‍ അത് ആവര്‍ത്തിക്കുമെന്ന് മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും യു ഡി എഫ് പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാനുമായ എം പി കുഞ്ഞിമൊയ്തീന്‍ പറഞ്ഞു.

sameeksha-malabarinews

എല്‍ ഡി എഫ് ഇവിടെ ജനകീയ മുന്നണി എന്ന പേരിലാണ് സ്ഥാനാര്‍ഥികളെ കളത്തിലിറക്കിയിട്ടുള്ളത്. തെന്നല തറയില്‍ 16ാം വാര്‍ഡില്‍ സി പി എം ഔദ്യോഗിക ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തിലാണ് മത്സരിക്കുന്നത് മറ്റു വാര്‍ഡുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളാണ്. സി പി ഐ ക്കും, ഐഎന്‍എല്ലിനും സീറ്റ് നല്‍കിയിട്ടുണ്ട് . യു ഡി എഫ് സ്ഥിരമായി വിജയിക്കാറുള്ള പല വാര്‍ഡുകളിലും ഈ തെരഞ്ഞെടുപ്പില്‍ ജനകീയ മുന്നണി അട്ടിമറി വിജയം നേടി ഭരണം പിടിച്ചെടുക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി. നൗഷാദ് പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!