Section

malabari-logo-mobile

‘ദില്ലി ചലോ’ കര്‍ഷക പ്രക്ഷോഭം ഇരമ്പുന്നു: കൃഷ്ണപ്രസാദും യോഗേന്ദ്രയാദവും പോലീസ് കസ്റ്റഡിയില്‍

HIGHLIGHTS : ദില്ലി : കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ദില്ലി ചലോ പ്രക്ഷോഭം കനക്കുന്നു. മാര്‍ച്ചിന് നേരെ ഹരിയാന പോലീസ് ജലപീര...

ദില്ലി : കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന
ദില്ലി ചലോ പ്രക്ഷോഭം കനക്കുന്നു. മാര്‍ച്ചിന് നേരെ ഹരിയാന പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.

സമരത്തിന് നേതൃത്വം നല്‍കുന്ന വിവിധ കര്‍ഷക സംഘടനനേതാക്കളെ പോലീസ് വിവിധയിടങ്ങളില്‍ വെച്ച് അറസ്റ്റ് ചെയ്തു. അഖിലേന്ത്യ കിസാന്‍സഭ ഫിനാന്‍സ് സക്രട്ടറി പി. കൃഷ്ണപ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്വരാജ് അഭിയാന്‍ നേതാവും സാമൂഹ്യപ്രവര്‍ത്തകനുമായ യോഗേന്ദ്രയാദവിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗുരഗ്രാമില്‍ വെച്ചാണ് യോഗേന്ദ്ര യാദവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

sameeksha-malabarinews

ദില്ലിയിലേക്കുള്ള അഞ്ച്‌ദേശീയ പാതകള്‍ വളിയാണ് കര്‍ഷകര്‍ ദില്ലി ചലോമാര്‍ച്ച് നടത്തുന്നത്. ഹരിയാനയുടെയും ഉത്തര്‍പ്രദേശിന്റെ യും അതിര്‍ത്തികളില്‍ വെച്ച് പോലീസ് കര്‍ഷകരെ തടയുന്നുണ്ട്.

ഹരിയാന അതിര്‍ത്തിയില്‍ പോലീസ് കര്‍ഷകര്‍ക്ക് നേരെ ടിയര്‍ഗ്യാസും, ജലപീരങ്കിയും ഉപയോഗിച്ചു.

പോലീസ് നടപടിക്കെതിരെ രൂക്ഷമായ പ്രതികരണമാണ് ഉയര്‍ന്നിരിക്കുന്നത്.

കര്‍ഷകരുടെ ശബ്ദം കേള്‍ക്കുന്നതിന് പകരം തണുപ്പത്ത് ജലപീരങ്കികള്‍ ഉപയോഗിച്ച് അവരെ നേരിടുന്ത് അങ്ങേയറ്റം ദുഖകരമാണെന്ന് കോണ്‍ഗ്രസ്‌നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു.

അതിര്‍ത്തിയില്‍ വെടിയേറ്റുവാങ്ങുന്ന ആ മക്കളുടെ അച്ഛന്‍മാര്‍ക്കും സഹോദരങ്ങള്‍ക്കും നേരെ ഇവിടുത്തെ സര്‍ക്കാര്‍ കഠിനമായ തണുപ്പിലും ജലപീരങ്കികള്‍ ഉപയോഗിക്കുന്നതെന്ന് സിപിഐനേതാവ് കനയ്യകുമാര്‍ ട്വീറ്റ് ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!