Section

malabari-logo-mobile

കര്‍ഷകരുടെ ഡല്‍ഹിചലോ മാര്‍ച്ചില്‍ സംഘര്‍ഷം

HIGHLIGHTS : കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ‘ഡല്‍ഹി ചലോ’ മാര്‍ച്ചില്‍ സംഘര്‍ഷം. ഹരിയാനയില്‍ നിന്നും പഞ്ചാ...

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ‘ഡല്‍ഹി ചലോ’ മാര്‍ച്ചില്‍ സംഘര്‍ഷം. ഹരിയാനയില്‍ നിന്നും പഞ്ചാബില്‍ നിന്നും ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയത് വരുന്ന കര്‍ഷകരെ തടയാന്‍ എല്ലാ ക്രമീകരണങ്ങളും പോലീസ് ഏര്‍പ്പെടുത്തി. ട്രാക്റ്ററിലോ കാല്‍നടയായോ വരുന്ന കര്‍ഷകരെ
തടയാന്‍ അതിര്‍ത്തി മണ്ണിട്ടടച്ച് റോഡുകള്‍ പൂര്‍ണ്ണമായും അടക്കാനാണ് തീരുമാനം.

ബാരിക്കേഡ് തകര്‍ത്തു കടക്കാന്‍ ശ്രമിച്ച കര്‍ഷകര്‍ക്കെതിരെ പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. എന്തുതന്നെയായാലും പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ നിലപാട്.

sameeksha-malabarinews

ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ പ്രതിഷേധിക്കാന്‍ പൊലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ പ്രതിഷേധത്തിന് അനുമതി നല്‍കാനാവില്ലെന്നാണ് ഡല്‍ഹി പൊലീസ് അറിയിച്ചത്. വിലക്ക് ലംഘിച്ചാല്‍ കര്‍ശന നടപടി നേരിടേണ്ടിവരുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!