Section

malabari-logo-mobile

തേഞ്ഞിപ്പലത്ത്‌ മുസ്ലീംലീഗിനെ അട്ടിമറിച്ച്‌ കോണ്‍ഗ്രസ്‌ പഞ്ചായത്ത്‌ ഭരണം പിടിച്ചെടുത്തു

HIGHLIGHTS : മുന്ന്‌ ലീഗ്‌ അംഗങ്ങള്‍ വിട്ടു നിന്നു തേഞ്ഞിപ്പലം : മലപ്പുറും ജില്ലയിലെ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിനെ

thenhipalam malabarinewsമുന്ന്‌ ലീഗ്‌ അംഗങ്ങള്‍ വിട്ടു നിന്നു
സിപിഎം പിന്തുണ കോണ്‍ഗ്രസ്സിന്‌
തേഞ്ഞിപ്പലം മലപ്പുറും ജില്ലയിലെ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിനെ തോല്‍പ്പി്‌ച്ച്‌ കോണ്‍ഗ്രസ്സ്‌ സ്‌ഥാനാര്‍ത്ഥി ടിപി മുഹമ്മദ്‌ ഉസ്‌മാന്‍ പ്രസിഡന്റായി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്‌ വരാനിരിക്കെയാണ്‌ ഘടകകക്ഷികളായ കോണ്‍ഗ്രസ്സും ലീഗും നേര്‍ക്കനേര്‍ ഏറ്റുമുട്ടിയത്‌ മുസ്ലീ്‌ംലീഗ്‌ അംഗവും മുന്‍ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ുമായിരുന്ന ഖദീജയാണ്‌ പരാജയപ്പെട്ടത്‌.

കോഴിക്കോട്‌ സര്‍വ്വകലാശാല അസിസ്‌റ്റന്റ്‌ ഗ്രേഡ്‌ നിയമനത്തില്‍ കോഴ ആവിശ്യപ്പെടുന്ന ദൃശ്യങ്ങള്‍ ഒരു മലയാള വാര്‍ത്ത ചാനല്‍ പുറത്തുവിട്ടതോടെ അന്നത്തെ പ്രസിഡന്റായ മുസ്ലീംലീഗിലെ ഫിറോസ്‌ കള്ളിയില്‍ രാജിവെച്ചതിനെ തുടര്‍ന്നാണ്‌ തിരഞ്ഞെടുപ്പ്‌ നടന്നത്‌.
ഇന്നത്തെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ നിന്ന്‌ ഫിറോസ്‌ അടക്കം മുന്ന്‌ മുസ്ലീംലീഗ്‌ അംഗങ്ങള്‍ വിട്ടുനിന്നിരുന്നു. എകെ ഖദീജ, പി മുഹമ്മദ്‌ എന്നിവരാണ്‌ മറ്റംഗങ്ങള്‍ സിപിഎം അംഗങ്ങളായ പരമേശ്വരന്‍, കെ മുഹമ്മദ്‌ ബഷീര്‍,. അനിലാദേവി എന്നിവര്‍ മുഹമ്മദ്‌ ഉസ്‌മാനെ പിന്തുണച്ചു മുഹമ്മദ്‌ ഉസ്‌മാന്‌ 9 വോട്ടുകളാണ്‌ ലഭിച്ചത്‌. ഖദീജക്ക്‌ വെറും 4 വോട്ടുകള്‍ മാത്രമാണ്‌ ലഭിച്ചത്‌

sameeksha-malabarinews

മുസ്ലീംലീഗ്‌ 7 കോണ്‍ഗ്രസ്‌ 6, സിപിഎം 3 ബിജെപി 1 എന്നിങ്ങനെയാണ്‌ പഞ്ചായത്തിലെ നിലവിലെ കക്ഷിനില.
രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിഞ്ഞതോടെ തേഞ്ഞിപ്പലത്ത്‌ ഇനിയും പല അടിയൊഴുക്കകളും ഉണ്ടാവുമെന്നാണ്‌ സൂചന,. തിരഞ്ഞെടുപ്പില്‍ ജയിച്ചതിനെ തുടര്‍ന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ യൂണിവേഴ്‌സിറ്റിയില്‍ ആഹ്ലാദപ്രകടനം നടത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!