Section

malabari-logo-mobile

പിടിഎക്കെതിരെ പോലീസിനെ ദുരുപയോഗം ചെയ്യുന്നു

HIGHLIGHTS : പരപ്പനങ്ങാടി: ബിഇഎം എല്‍പി സ്‌കൂള്‍ പ്രധാനഅധ്യാപികക്കെതിരെ ആരോപണങ്ങളുമായി സ്‌കൂള്‍ പിടിഎ ഭാരവാഹികള്‍ രംഗത്ത്‌.

പരപ്പനങ്ങാടി: ബിഇഎം എല്‍പി സ്‌കൂള്‍ പ്രധാനഅധ്യാപികക്കെതിരെ ആരോപണങ്ങളുമായി സ്‌കൂള്‍ പിടിഎ ഭാരവാഹികള്‍ രംഗത്ത്‌. സ്‌കൂളിലെ അഡ്‌മിഷന്‍, ഉച്ചഭക്ഷണ വിതരണം തുടങ്ങിയ കാര്യങ്ങളില്‍ പിടിഎയെ അവഗണിച്ച്‌ ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നുവെന്നും ഇത്‌ ചോദ്യം ചെയ്‌തതിന്‌ ഇവര്‍ക്കെതിരെ പോലീസില്‍ കള്ളപ്പരാതി നല്‍കിയെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.000000

 

 

 

 

 

 

 

സര്‍ക്കാര്‍ പദ്ധതിയായ ഉച്ചഭക്ഷണവിതരണത്തിന്‌ വാര്‍ഡ്‌ മെമ്പര്‍ ചെയര്‍മാനായുള്ള കമ്മറ്റ രൂപീകരണമടക്കമുളള നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലന്നും ഉച്ചഭക്ഷണ പദ്ധതി സ്‌കൂളില്‍ സുതാര്യമായല്ല നടത്തുന്നതെന്നും ഇവര്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു ഇതിനെതിരെ വിദ്യഭ്യാസമന്ത്രിക്കും വകുപ്പധികൃതര്‍ക്കും പിടിഎ പരാതി നല്‍കിയിട്ടുണ്ട്‌.

sameeksha-malabarinews

പ്രധാനഅധ്യാപിക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ അഡ്‌മിഷന്‍ സമയത്ത്‌ പിടിഎ ഭാരവാഹികള്‍ സ്‌കൂള്‍ പരിസരത്ത്‌ പ്രവേശിക്കാന്‍ പാടില്ലെന്നും അല്ലാത്ത പക്ഷം നടപടികളെടുക്കുമെന്നും ഉള്ള പരപ്പനങ്ങാടി എസ്‌ഐയുടെ നിലപാടും വിവാദമായിട്ടുണ്ട്‌.

വാര്‍ത്താസമ്മേളനത്തില്‍ പിടിഎ പ്രസിഡന്റ്‌ കെ രാജീവന്‍, നൗഫല്‍, സഫിയ, ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!