തേഞ്ഞിപ്പലം: പറമ്പിൽപീടിക കാക്കത്തടം അങ്ങാടിക്ക് സമീപം ഗുഡ്സ് ഓട്ടോ ബൈക്കിലിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്.
ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം.കയറ്റത്തിൽ വെച്ച് ഗുഡ്‌സ് ഓട്ടോ വലത്തോട്ട് തിരിയുന്നതിനിടെ ബൈക്ക് വന്നിടിക്കുകയായിരുന്നു.


പറമ്പിൽപീടികയിലെ വർക് ഷോപ്പ് ജീവനക്കാരനായ കാടപ്പടി സ്വദേശി മുഹമ്മദ് അദ്നാൻ (20)നാണ് പരിക്കേറ്റത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. . തേഞ്ഞിപ്പലം പൊലീസ് സ്ഥലത്തെത്തി .
Share news