ദില്ലി: കര്‍ഷക പ്രതിഷേധം തുടരുന്നതിനിടെ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ കാര്‍ഷിക ബില്ല് കര്‍ഷകര്‍ക്ക് പുതിയ അവസരങ്ങളുടെ വാതില്‍ തുറന്നു നല്‍കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മന്‍ കി ബാത്തിലായിരുന്നു മോദിയുടെ പ്രതികരണം.
രാജ്യത്തെ കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചുവെന്നും കര്‍ഷകരുടെ നന്മയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു.


കാര്‍ഷികോത്പന്ന വിപണന പ്രോത്സാഹന ബില്‍ 2020, കര്‍ഷക ശാക്തീകരണ സേവന ബില്‍ 2020, അവശ്യസാധ(ഭേതഗതി)ബില്‍ 2020 എന്നിവയാണ് കാര്‍ഷിക നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ നിയമത്തിനെതിരെ ദില്ലിയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. നിയമം പിന്‍വലിക്കാതെ വിട്ടുവീഴ്ചയില്ലെന്ന നിലപാടില്‍ ഉറച്ച് കര്‍ഷക സമരം തുടരുകയാണ്.