രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടാകും

ചെന്നൈ:  സൂപ്പര്‍താരം രജനികാന്ത് രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം തിങ്കളാഴ്ച നടത്തിയേക്കുമെന്ന് സൂചന. ഇതിന്റെ മുന്നോടിയായ നാളെ ചെന്നയില്‍ രജിനീകാന്ത് ഫാന്‍സ് അസോസിയേഷന്‍ രജനി മക്കള്‍ മന്‍ട്രത്തിന്റെ യോഗം തിങ്കളാഴ്ച നടക്കുന്നുണ്ട്. കോടാമ്പക്കത്ത് വെച്ച് നടക്കുന്ന യോഗത്തില്‍ ആര്‍എംഎമ്മിന്റെ എല്ലാ ജില്ലാ സക്രട്ടറിമാരോടും തിങ്കളാഴ്ച രാവിലെ എത്താനാണ് അറിയിച്ചിരിക്കുന്നത്.

2017 അവസാനത്തിലാണ് ആദ്യമായി രജനികാന്ത് രാഷ്ട്രീയത്തിലറങ്ങുന്നുവെന്ന അറിയിപ്പുണ്ടായത്. എന്നാല്‍ ഇടക്കിടെ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന വാര്‍ത്തകള്‍ പുറത്തവരാറുണ്ടെങ്കിലും അതുണ്ടായില്ല. കഴിഞ്ഞ ദിവസം അമിത്ഷാ ചെന്നൈയിലെത്തി രജിനിയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ബിജെപിയുമായുള്ള സഹകരണത്തിന് അനുകൂലമായ നിലപാടല്ല രജനി സ്വീകരിച്ചത്.

തമിഴ്‌നാട്ടില്‍ അവസാനിമായി സിനിമാരംഗത്ത് നിന്നും പാര്‍ട്ടി പ്രഖ്യാപിച്ച് രംഗത്തെത്തിയത് ഉലകനായകന്‍ കമലഹാസനായിരുന്നു.

കഴിഞ്ഞ ദിവസം അമിത് ഷാ

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •