ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെ മണല്‍ ശില്‍പ്പം തീര്‍ത്ത് മുരളി പന്തലൊടി

തിരൂരങ്ങാടി; ഫുട്ബോള്‍ ഇതിഹാസം മറഡോണയുടെ വേര്‍പാട് ലോകത്തെ ദുഖത്തിലാഴ്ത്തുബോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ എം.സാന്റില്‍ ശില്‍പ്പമൊരുക്കിയിരിക്കുകയാണ് തിരൂരങ്ങാടി ചെമ്മാട് സ്വദേശിയായ മുരളി പന്തലൊടി. കടലോരത്ത് മണലില്‍ ശില്‍പ്പങ്ങള്‍ തീര്‍ക്കുന്ന മുരളി സ്വന്തം വീട്ടിലാണ് മറഡോണയുടെ കൂറ്റന്‍ ശില്‍പ്പം ഒരുക്കിയിക്കുന്നത്.

മറഡോണ ജീവിച്ചിരിക്കുബോള്‍ മുരളി പലകുറി ചിന്തിച്ചതായിരുന്നു ഫുട്ബോള്‍ ദൈവത്തിന്റെ ശില്പ്പം കടലോരത്ത് തീര്‍ക്കണമെന്നത്. പലകാരണങ്ങളില്‍ മുടങ്ങിപ്പോയ തന്റെ തീരുമാനം വൈകിയപ്പോയ സങ്കടങ്ങള്‍ക്കൊപ്പം വീട്ടില്‍ തന്നെ ശില്പ്പം തീര്‍ത്തിരിക്കുകയാണ് ഈ കലാകാരന്‍.വീട്ടുമുറ്റത്ത് എം.സാന്റിലാണ് മറഡോണയുടെ കൂറ്റന്‍ ശില്പ്പം മുരളി തീര്‍ത്തിരിക്കുന്നത്. ഇതിഹാസം ലോകത്തോട് വിടപറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഓരമ്മകളെ നിലനിര്‍ത്താനാണ് ഈ ശില്പ്പമെന്ന് മുരളി പറയുന്നു.

മുന്‍ രാഷ്ട്പതി എ.പി.ജെ.അബ്ദുല്‍ കലാം,ജോണ്‍പോള്‍ മാര്‍പ്പാപ്പ, ഒബാമ, എ ആര്‍ റഹ്മാന്‍ തുടങ്ങിയ നിരവധി പ്രമുഖരുടെ ശില്പ്പങ്ങള്‍ കടലോരത്ത് മണലില്‍ തീര്‍ത്ത് മുരളി ശ്രദ്ധപിടിച്ച് പറ്റിയിരുന്നു. കോവിഡ് പ്രതിന്ധിമൂലം കടലോരത്ത് മറഡോണയുടെ ശില്പ്പം ഒരുക്കാനാകാത്തത് മുരളിയെ നിരാശനാക്കുന്നുണ്ട്.

മൂന്നര മണിക്കൂറെടുത്താണ് എം.സാന്റിലുള്ള ശില്പ്പം ഒരുക്കിയിരിക്കുന്നത്. ചെറുപ്പം മുതല്‍ ഫുട്ബോള്‍ പ്രേമിയായ മുരളി ശില്പ്പം ലോകത്തിലെ ഫുട്ബോള്‍ ആരാധകര്‍ക്കായി സമര്‍പ്പിക്കുകയാണ്. സാന്റ് ആര്‍ടില്‍ കഴിവ് തെളിയിക്കുന്ന കലാകാരന്‍ സിമന്റ് അര്‍ടിലാണ് ഇപ്പോള്‍ സജീവമായുള്ളത്.

 

Share news
 • 2
 •  
 •  
 •  
 •  
 •  
 • 2
 •  
 •  
 •  
 •  
 •