തിരൂരങ്ങാടി: കക്കാട് വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം. കക്കാട് ചെറുമുക്ക് റോഡിലുള്ള ന്യൂ വി പി സ്റ്റോര്‍, ഒയാസിസ് ഹോട്ടല്‍ എന്നീ കടകളിലാണ് മോഷണം നടന്നത്. രണ്ട് കടകളിലും പൂട്ട് പൊട്ടിച്ചാണ് മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നത്.
ഇന്ന് പുലര്‍ച്ചെ 2.30 ആയിരുന്നു മോഷണം. രാവിലെ കട തുറക്കാന്‍ വന്നപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. കടയിലുള്ള സിസിടിവി യില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. മൂന്ന് പേരാണ് മോഷ്ടിക്കാന്‍ കടയില്‍ കടന്നത് എന്നാണ് ദൃശ്യങ്ങളില്‍ നിന്ന് മനസിലാകുന്നത്. തിരൂരങ്ങാടി പോലീസ് പരാതി നല്‍കി.
മോഷ്ടാക്കള്‍ പൂട്ട് പൊട്ടിച്ച് ഉള്ളില്‍ കടന്ന്. ഹോട്ടലില്‍ നിന്ന് 250 രൂപയാണ് നഷ്ടപ്പെട്ടത്. ന്യൂ വി പി സ്റ്റോര്‍ എന്ന പലചരക്ക് കടയില്‍ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല.




