മോഷണക്കേസ് പ്രതി 23 വര്‍ഷത്തിനുശേഷം പിടിയില്‍

വേങ്ങര: വാഹനമോഷണ കേസ് പ്രതിയെ 23 കൊല്ലത്തിനുശേഷം വേങ്ങര പൊലീസ് പിടികൂടി. 2002ല്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലാണ് മൂവാറ്റുപുഴ സ്വദേശി ആലങ്ങാംകുടിയില്‍ വീട്ടില്‍ അബ്ദുള്‍ കരീമിനെ (വീരപ്പന്‍ കരീം-58) പിടികൂടിയത്.

ഒമ്പത് വര്‍ഷമായി മുവാറ്റുപുഴ എനനല്ലൂരില്‍ താമസിക്കുന്ന ഇയാളെ കഴിഞ്ഞ ദിവസം വേങ്ങര എസ്എച്ച്ഒ ആര്‍ രാജേന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്യുകയായിരുന്നു.

ഇയാള്‍ക്കെതിരെ തിരുരങ്ങാടി, കണ്ണൂര്‍ കണ്ണപുരം സ്റ്റേഷനുകളില്‍ സമാന കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. സബ് ഇന്‍സ്‌പെക്ടര്‍ നിര്‍മല്‍, എസ്സിപിഒ രാജേഷ്, സിപിഒ വിഷ്ണു മോഹന്‍ എന്നിവരും അന്വേഷകസംഘത്തിലുണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top