HIGHLIGHTS : Theft case suspect arrested after 12 years

കോഴിക്കോട്: മാവൂര്‍ റോഡില്‍ നിന്ന് ബുള്ളറ്റ് മോഷണം നടത്തി വിദേശത്തേക്ക് കടന്ന പ്രതി പിടിയില്‍. മലപ്പുറം തിരുന്നാവായ സ്വദേശി ചീരംകുളങ്ങര വീട്ടില്‍ മുഹമ്മദ് ജംഷീറി(39) നെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

2014 ഫെബ്രുവരിയിലാണ് മാവൂര്‍ റോഡില്‍ നിര്‍ത്തിയിട്ട ബുള്ളറ്റ് മോഷ്ടിച്ചത്. നടക്കാവ് പൊലീസ് അറസ്റ്റു ചെയ്ത പ്രതി പിന്നീട് ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്നു. തുടര്‍ന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുകയായിരുന്നു.
നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രതിയെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദിപിന്‍, രാഹുല്‍ എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു