HIGHLIGHTS : Plus One Allotment: Lightning check against illegal fees

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനസമയത്ത് അലോട്ട്‌മെന്റ് ലെറ്ററില്‍ രേഖപ്പെടുത്തിയതിന് പുറമെയുള്ള ഫീസ് വാങ്ങുന്നത് തടയാന്‍ സംസ്ഥാന- ജില്ലാ തലത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചു. ചില ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധികൃതര്‍ സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ ഉയര്‍ന്ന ഫീസും അനധികൃത ഫണ്ട് പിരിവും നടത്തുന്നതായി പരാതി ലഭിച്ചതിന്റെ അടി സ്ഥാനത്തിലാണ് സ്‌ക്വാഡ് രുപീകരിച്ചത്. പരിശോധനയില്‍ അനധികൃത പണപ്പിരിവ് ശ്രദ്ധയില്‍പ്പെട്ടാല്‍ സ്‌കൂളിനെതിരെ കര്‍ശന നടപടിയെടുക്കും.

പരാതി അറിയിക്കാന്‍ ഇ-മെ യില്‍:ictcelldhse@gmail.com.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍: 0471 2580508, 0471 580522, 0280 യിന്റ് ഡയറക്ടര്‍: 0471 2580742, സീനിയര്‍ ഫിനാന്‍സ് ഓഫിസര്‍: 0471 2580730, കോ-ഓര്‍ഡിനേറ്റര്‍ ഐസിടി സെല്‍ 0471 2529855.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു