ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മയക്കുമരുന്നും ആയുധങ്ങളും പിടിച്ചു; 2 പേര്‍ അറസ്റ്റില്‍

HIGHLIGHTS : Drugs and weapons seized from quarters; 2 arrested

cite

കണ്ണൂര്‍: ചാലാട് മണലിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് എംഡിഎംഎയും വടി വാളും നഞ്ചക്കും കണ്ടെത്തി. രണ്ടുപേര്‍ അറസ്റ്റില്‍. സി കെ സീനത്ത്, മകന്‍ ഷാഹിദിന്റെ സുഹൃത്ത് ഷാഹിദ് അഫ്‌നാസ് എന്നിവരാണ് അറസ്റ്റിലായത്. കാപ്പാ കേസ് പ്രതിയായ റഹീമും കൂട്ടാളികളും മണലിലെ വിട്ടില്‍ ഒളിച്ചുതാമസിക്കുന്നെന്ന വിവരത്തെത്തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്.

പരിശോധനയ്ക്കിടെ സീനത്തിന്റെ കൈയില്‍ നിന്ന് 1.40 ഗ്രാം എംഡിഎംഎ പിടികൂടി. പരിശോധനാസമയത്ത് ക്വാര്‍ട്ടേഴ്‌സിന് സമീപം സ്‌കൂട്ടറില്‍ എത്തിയ ഷാഹിദ് അഫ്‌നാസില്‍ നിന്ന് നാലു ഗ്രാം കഞ്ചാവ് പിടിച്ചു. കാപ്പാകേസ് പ്രതി റഹീമിനെയും കൂട്ടാളികളെയും പിടികിട്ടിയി

കണ്ണൂര്‍ ടൗണ്‍ എസ്‌ഐ വി വി ദീപ്തിയുടെ നേതൃത്വത്തില്‍ എസ്‌ഐമാരായ അനുരൂപ്, വി  എന്നിവരും സുജിത്ത്, മിനി, സൗമ്യ അഫസീര്‍, അഖില്‍, മഹേഷ്, സിസിന്‍, പ്രബീഷ് എന്നിവരും ചേര്‍ന്നാണ് പ്രതികളെ പിടി കൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!