കാപ്പ ചുമത്തി തടവിലാക്കി

പൂക്കോട്ടുംപാടം:മയക്കുമരുന്ന് കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി തടവിലാക്കി. കരുളായി ഹൈസ്‌കൂള്‍ കുന്ന് കൊളപ്പറ്റ വീട്ടില്‍ റംസാനെ (ബാബു, 43)യാണ് കാപ്പ ചുമത്തി പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്.

ഇതരസംസ്ഥാനങ്ങളില്‍ നിന്നടക്കം സിന്തറ്റിക് ലഹരിവസ്തുക്കളെത്തിച്ച കേസിലടക്കം റംസാന്‍ പൊലീസിന്റെയും എക്‌സൈസിന്റെയും പിടിയിലായിരുന്നു. ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥിന്റെ റിപ്പോര്‍ട്ട് പ്രകാരം കലക്ടര്‍ വി ആര്‍ വിനോദാണ് ഇയാള്‍ക്കെതിരെ കാപ്പ ചുമത്തി ഉത്തരവിറക്കിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top