
കാളികാവ് :നാടന്‍ തോക്ക് നിര്‍മാണത്തിനിടെ വയോധികനെ പൊലീസ് പിടികൂടി. കാളികാവ് അരിമണല്‍ പുന്നത്താനത്ത് രാജുവിനെ (66)യാണ് കാളികാവ് പൊലീസും നിലമ്പൂര്‍ ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്.
ഇയാളുടെ വീടിനോടുചേര്‍ന്നുള്ള പണിശാലയില്‍ തോക്ക് നിര്‍മാണവും അറ്റകുറ്റപ്പണികളും നടക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നായിരുന്നു പരിശേധന. ചൊവ്വ വൈകിട്ട് 5.30നാ ണ് ഇയാള്‍ പിടിയിലായത്.
വീട്ടില്‍നിന്ന് തോക്കിന്റെ ബാരല്‍ ഉള്‍പ്പെടെയുള്ള അനുബന്ധ സാധനങ്ങളും കണ്ടെടുത്തു.
ഇന്‍സ്‌പെക്ടര്‍ ഇ വി അനീഷ്, എസ്‌ഐമാരായ എ സുബ്രഹ്മണ്യന്‍, അന്‍വര്‍ സാദത്ത്, എഎസ്‌ഐ സാബിറ, സിപിഒ മാരായ നൗഷാദ്, മഞ്ജുള എന്നിവരും ഡാന്‍സാഫ് ടീമും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




