കുറ്റിപ്പുറം: വീടിന്റെ പൂട്ടും വാതിലും തകര്‍ത്ത് മോഷണം.
കുറ്റിപ്പുറം പാലത്തിന് സമീപം പൊറ്റാരത്ത് അബ്ദുല്‍ റഹ്മാന്റെ വീട്ടിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്.
അബ്ദുല്‍ റഹ്മാനും കുടുംബവും വളാഞ്ചേരിയിലെ ഭാര്യവീട്ടിലേക്ക് വ്യാഴാഴ്ച വിരുന്നുപോയതായിരുന്നു. ഇന്നലെ രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
വീടിന്റെ മുന്‍വശത്തെയും കിടപ്പുമുറികളുടെയും പൂട്ടും വാതിലും തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. ലാപ്‌ടോപ് നഷ്ടപ്പെട്ടിട്ടുണ്ട്. കുറ്റിപ്പുറം പോലീസ് പരിശോധനടത്തി അന്വേഷണം ആരംഭിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




