പരപ്പങ്ങാടി: ദേശീയ ജൂനിയര്‍ സോഫ്റ്റ്‌ബോള്‍ ചാമ്പ്യന്‍ ഷിപ്പിലേക്കുള്ള കേരള ടീമില്‍ ഇടം നേടി പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. പ്ലസ്ടു വിദ്യാര്‍ത്ഥികളായ അമല്‍ റോഷന്‍, ഫഹദ്.പി, മുഹമ്മദ് സുഹൈല്‍ എം.വി എന്നിവരാണ് ഈ മികച്ചനേട്ടം കൈവരിച്ചിരിക്കുന്നത്.
ആന്ധ്രയിലെ വിശാഖപ്പട്ടണത്ത് വെച്ചാണ് 39 ാമത് ദേശീയ ജൂനിയര്‍ സോഫ്റ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ജനുവരി 10 മുതലാണ് മത്സരം ആരംഭിക്കുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




