എടപ്പാള്‍: ഭാവി തലമുറയെ ലക്ഷ്യമാക്കിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടരുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. എടപ്പാള്‍ മേല്‍പ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇച്ഛാശക്തിയോടെ സര്‍ക്കാര്‍ ശക്തമായ കാല്‍ വെപ്പ് തുടരും. പറയുന്നത് ചെയ്യുന്ന സര്‍ക്കാറാണ് കേരളത്തില്‍ അധികാരത്തിലെന്നും മന്ത്രി പറഞ്ഞു.
എടപ്പാള്‍ മേല്‍പ്പാലം യാഥാര്‍ത്യമാക്കാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായ നടപടി സ്വീകരിച്ചുവെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഇടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. എടപ്പാളിലെ മേല്‍പ്പാലം യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും വലിയ അനുഗ്രഹമായി. നാട്ടിലെ ജനങ്ങളുടെ ഹൃദയ തുടിപ്പ് മനസ്സിലാക്കി നടപ്പാക്കിയ പദ്ധതിയാണിതെന്നും എം.പി പറഞ്ഞു.




