Section

malabari-logo-mobile

വള്ളിക്കുന്ന് മണ്ഡലത്തിലെ “തീരസദസ്സ് ” മെയ് 14 ന്

HIGHLIGHTS : "Theerasadass" of Vallikunnu Mandal on 14th May

മത്സ്യ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും മനസ്സിലാക്കാനും അവ പരിഹരിക്കാനും ലക്ഷ്യം വച്ച് ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന തീരസദസ്സ് പരിപാടി മെയ് 14 ന് വള്ളിക്കുന്ന് ഗവ : ഫിഷറീസ് എല്‍പി സ്‌കൂള്‍,കടലുണ്ടി നഗരം വച്ച് നടക്കും. രാവിലെ 9.30 മുതല്‍ 1 മണിവരെ നടക്കുന്ന പരിപാടിയില്‍ മന്ത്രി സജി ചെറിയാന്‍ പങ്കെടുക്കും. കടലുണ്ടി നഗരം മത്സ്യ ഗ്രാമത്തിലെ തീരദേശ വാസികള്‍ക്കയാണ് സദസ്സ് സംഘടിപ്പിക്കുന്നത്.

ഇത് സംബന്ധിച്ച് വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പരിപാടിയുടെ രൂപരേഖ തയ്യാറാക്കി. സ്വാഗത സംഘം കമ്മിറ്റി യും രൂപീകരിച്ചു.
യോഗത്തില്‍ വള്ളിക്കുന്ന് നിയോജക മണ്ഡലം എംഎല്‍ ഹമീദ് മാസ്റ്റര്‍ അധ്യക്ഷം വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാജിത കെ ടി, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സുനീര്‍. പി, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഷിഹാബുദീന്‍ മച്ചിങ്ങള്‍, ഫിഷറീസ് ഓഫീസര്‍ റീത്ത, ഫിഷറീസ് ഓഫീസര്‍ അബ്ദുല്‍ കാസിം എ കെ, ഫിഷറീസ് ഡിപ്പാര്‍ട്‌മെന്റ് സാഗര്‍ മിത്ര, കോര്‍ഡിനേറ്റര്‍ സ്, പ്രൊമോട്ടര്‍സ്, എസ്എഎഎഫ് പ്രതിനിധി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തൊഴിലാളി സംഘടന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!