നിയമസഭാ സംഘര്‍ഷം പകര്‍ത്തിയ മാധ്യമങ്ങള്‍ക്ക് നോട്ടീസ്

തിരുനന്തപുരം: നിയമസഭാ സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമസ്ഥാപനങ്ങള്‍ക്ക് നോട്ടീസ്. വാര്‍ത്ത ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നുമാണ് നോട്ടീസിലെ മുന്നറിയിപ്പ്. അല്ലെങ്കില്‍ നിയമസഭാ പാസ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടിയേല്ല് പോകുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയതായാണ് വിവരം.

അതീവ സുരക്ഷാ മേഖലിയില്‍ ചട്ടവിരുദ്ധമായി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിച്ചുകൊണ്ടാണ് നോട്ടീസ്.

ദൃശ്യങ്ങള്‍ പകര്‍ത്തിയ എംഎല്‍എമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനും സ്പീക്കറുടെ ഓഫീസ് കഴിഞ്ഞദിവസം നോട്ടീസ് അയച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top