HIGHLIGHTS : The youth removed the garbage that had flowed down the Kadalundi River
വേങ്ങര: കടലുണ്ടിപ്പുഴയിലൂടെ ഒഴുകിയെത്തിയ മാലിന്യങ്ങള്‍ നീക്കി യുവാക്കള്‍. ഊരകം-ഒതുക്കുങ്ങല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാഞ്ഞിരക്കടവ് തുക്കുപാലത്തില്‍ തങ്ങിയ മാലിന്യമാണ് നീക്കിയത്.
2018ലെ പ്രളയത്തില്‍ തകര്‍ന്ന തൂക്കുപാലം 50 ലക്ഷം രൂപ ചെലവിലാണ് പുനര്‍ നിര്‍മിച്ചത്. മാലിന്യങ്ങള്‍ തങ്ങി പാലത്തിന് ബലക്ഷയം വരാതിരി ക്കാനായിരുന്നു ഇടപെടല്‍.
എ കെ അബുബക്കര്‍ സിദ്ദീഖ്, എ കെ റഹീം, സിദ്ദിഖ് അഞ്ചുകണ്ടന്‍, ഉമ്മര്‍ അഞ്ചുകണ്ടന്‍, സിറാജ് പിലാക്കല്‍, നിഥിന്‍ കാഞ്ഞിരക്കടവ് രാജ് തടത്തില്‍, എ കെ അസീസ്, കുട്ടന്‍ തടത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു