വയനാട്ടിലെ 13 വില്ലേജുകള്‍ ഉള്‍പ്പെടെ പശ്ചിമഘട്ടം പരിസ്ഥിതി ലോല മേഖല; കരട് വിജ്ഞാപനം പുതുക്കിയിറക്കി

HIGHLIGHTS : Western Ghats Environmentally Sensitive Zone including 13 villages in Wayanad; The draft notification has been updated

ന്യൂഡല്‍ഹി: പശ്ചിമഘട്ടത്തെ പരിസ്ഥിതി ലോല മേഖലയാക്കാനുള്ള കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. 2022 ജൂലൈ 6-ന് പുറപ്പെടുവിച്ചതും ഈ വര്‍ഷം ജൂണില്‍ കാലഹരണപ്പെട്ടതുമായ കരട് വിജ്ഞാപനത്തിന് സമാനമാണ് പുതിയ വിജ്ഞാപനവും. ആറ് സംസ്ഥാനങ്ങളിലെ 56,800 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കാനാണ് നീക്കം.

കേരളത്തിലെ 131 വില്ലേജുകള്‍ ഇതിന്റെ പരിധിയില്‍ വരും. വയനാട്ടില്‍ നിന്ന് 13 വില്ലേജുകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. വയനാട്ടിലെ മുണ്ടക്കൈയില്‍ 300ലേറെ പേരുടെ മരണത്തിന് ഇടയാക്കിയ ഉരുള്‍പൊട്ടലിന് പിന്നാലെയാണ് കേന്ദ്രം കരട് വിജ്ഞാപനം പുറത്തിറക്കിയത്. ഇത് അഞ്ചാം തവണയാണ് കേന്ദ്രം കരട് വിജ്ഞാപനം പുറത്തിറക്കുന്നത്.

sameeksha-malabarinews

പലതവണ ചര്‍ച്ചകള്‍ നടന്നെങ്കിലും അന്തിമ വിജ്ഞാപനം പുറത്തിറക്കാന്‍ കഴിഞ്ഞിരുന്നില്ല. 2023ല്‍ പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടിയിരുന്നു. ഈ കാലാവധി ജൂണില്‍ അവസാനിച്ച പശ്ചാത്തലത്തിലാണ് പുതിയ വിജ്ഞാപനം ഇറക്കിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!