പരപ്പനങ്ങാടി: പെരിന്തല്‍മണ്ണ കെ സി എ സ്റ്റേഡിയത്തില്‍ വച്ച് നടന്ന 16 വയസ്സില്‍ താഴെ ഉള്ള ആണ്‍ കുട്ടികളുടെ ക്രിക്കറ്റ് അണ്ടര്‍ 16 അന്തര്‍ ജില്ല മത്സരങ്ങള്‍ക്കുള്ള തെരെഞ്ഞെടുപ്പില്‍, ജില്ലയെ പ്രതിനിധീകരിച്ച് കളിക്കാന്‍ ആഗ്‌നേയ്. പി തെരഞ്ഞെടുക്കപ്പെട്ടു.
അധ്യാപക ദമ്പതികളായ പെനക്കത്ത് പ്രജിത്ത്, പുഷ്പലത ഇവരുടെ മകനാണ്. ചിറമംഗലം എ.യു.പി സ്‌കൂളിലെ 5ാം തരം വിദ്യാര്‍ത്ഥിയും പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് മെമ്പറുമാണ്.
ഇത്രയും ചെറിയ പ്രായത്തില്‍ ജില്ലയെ പ്രതിനിധീകരിക്കുക എന്ന പ്രത്യേകതയും ഈ കൊച്ചു മിടുക്കന് ഉണ്ട്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




