ആവശ്യമായ ചേരുവകള്‍:-
മിന്‍സ്ഡ് ചിക്കന്‍- അരക്കിലോ
എണ്ണ – മൂന്നു വലിയ സ്പൂണ്‍
സവാള – മൂന്ന് കൊത്തിയരിഞ്ഞത്
പച്ചമുളക ്- 2 പൊടിയായി അരിഞ്ഞത്
ഇഞ്ചി – ഒരു കഷണം അരിഞ്ഞത്
വെളുത്തുള്ളി – ഒരു കുടം അരിഞ്ഞത്
മുളകുപൊടി – അര ചെറിയ സ്പൂണ്‍
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂണ്‍
ചിക്കന്‍ മസാലപ്പൊടി – ഒരു ചെറിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂണ്‍
ഒരു തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത ഒന്നാം പാല്‍ -ഒരു കപ്പ്
രണ്ടാം പാല്‍- ഒരു കപ്പ്
തക്കാളി – 1 പൊടിയായി അരി
സെലറി അരിഞ്ഞത് – രണ്ടു വലിയ സ്പൂണ്‍
കാപ്‌സിക്കം – പൊടിയായി അരിഞ്ഞത്
സ്പ്രിങ് അണിയന്‍ പൊടിയായി അരിഞ്ഞത് – മൂന്നു വലിയ സ്പൂണ്‍
മല്ലിയില പൊടിയായി അരിഞ്ഞത് – മൂന്നു വലിയ സ്പൂണ്‍
പാന്‍ റോളിന്
മൈദ – ഒരു കപ്പ്
പാല്‍ – രണ്ടു കപ്പ്
ഉപ്പ് – പാകത്തിന്
റൊട്ടിപ്പൊടി
മുട്ട – മൂന്ന്
എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം:-
ഒരു ചട്ടിയില്‍ എണ്ണ ചൂടാക്കിയശേഷം സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ വഴറ്റുക.ഇതിലേക്കു മുളകുപൊടി, മല്ലിപ്പൊടി, ചിക്കന്‍ മസാലപ്പൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി എന്നിവ ചേര്‍ത്തു വഴറ്റണം.നന്നായി വഴന്നശേഷം മിന്‍സ്ഡ് ചിക്കനും രണ്ടാം പാലും പാകത്തിനുപ്പും ചേര്‍ത്തു വേവിക്കുക. ഇതിലേക്ക് ഒന്നാം പാലും ഒഴിച്ചു വേവിച്ചു വറ്റിച്ച് ഉലര്‍ത്തിയെടുക്കണം. ഇതിലേക്ക് തക്കാളി, സെലറി, കാപ്‌സിക്കം, സ്പ്രിങ് അണിയന്‍, മല്ലിയില എന്നിവ ചേര്‍ത്തു വഴറ്റി കുഴഞ്ഞ പരുവത്തില്‍ വാങ്ങി വയ്ക്കുക.
പാന്റോള്‍ തയാറാക്കാന്‍ മൈദ, പാല്‍, ഉപ്പ് എന്നിവ യോജിപ്പിച്ചു കട്ടകെട്ടാതെ കലക്കി വയ്ക്കുക. ഈ മാവ് പാലപ്പത്തിന്റെ ചട്ടിയില്‍ കോരിയൊഴിച്ചു ചുറ്റിച്ച് കട്ടി കുറച്ച് അപ്പം പോലെ ചുട്ടെടുക്കുക.
ഈ അപ്പത്തിന്റെ നടുവില്‍ തയാറാക്കിവച്ചിരിക്കുന്ന ഇറച്ചി അല്‍പം വീതം വച്ച്, അപ്പത്തിന്റെ നാലരികും അകത്തേക്കു മടക്കുക. ഇങ്ങനെ എല്ലാ അപ്പവും ഉണ്ടാക്കി വയ്ക്കുക.
ഒരു പാത്രത്തില്‍ രണ്ടു മുട്ട പൊട്ടിച്ചൊഴിച്ച് അടിക്കുക. തയാറാക്കിയ പാന്‍കേക്ക് മുട്ട അടിച്ചതില്‍ മുക്കി റൊട്ടി പ്പൊടിയില്‍ പൊതിഞ്ഞെടുക്കണം.എണ്ണ ചൂടാക്കി ഓരോ പാന്‍കേക്കും വറുത്തു കോരി ചുടോടെ ഉപയോഗിക്കാം.



