എല്‍.എല്‍.എം. – പ്രവേശന പരീക്ഷക്ക് 26 വരെ അപേക്ഷിക്കാം
കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ എല്‍.എല്‍.എം. പ്രവേശന പരീക്ഷക്ക് 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷ മെയ് 22-ന് നടക്കും.
യോഗ്യത : അഞ്ച് വര്‍ഷ എല്‍.എല്‍.ബി. / മൂന്ന് വര്‍ഷ എല്‍.എല്‍.ബി. / അഞ്ച് വര്‍ഷ ബി.എ.-എല്‍.എല്‍.ബി. / ബി.കോം. എല്‍.എല്‍.ബി. / ബി.എസ് സി. എല്‍.എല്‍.ബി. / ബി.ബി.എ. എല്‍.എല്‍.ബി. / മൂന്ന് വര്‍ഷ യൂണിറ്ററി എല്‍.എല്‍.ബി. / ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഹോണേഴ്‌സ് ഉള്‍പ്പെടെയുള്ള അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി. കോഴ്‌സുകള്‍.
പ്രവേശന വിജ്ഞാപനത്തിനും പ്രോസ്‌പെക്ടസിനും മറ്റ് വിശദവിവരങ്ങള്‍ക്കും പ്രവേശന വിഭാഗം വെബ്‌സൈറ്റ് (admission.uoc.ac.in) സന്ദര്‍ശിക്കുക. ഫോണ്‍ 0494 2407016, 7017
കോളേജുകള്‍ക്കുള്ള കായികപുരസ്‌കാരവിതരണം 20-ന്
കാലിക്കറ്റ് സര്‍വകലാശാലയിലെ മികച്ച കോളേജുകള്‍ക്കുള്ള കായിക പുരസ്‌കാരദാനം 20-ന് വൈകീട്ട് നാല് മണിക്ക് ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്സില്‍ നടക്കും. കായിക രംഗത്ത് മികച്ച പ്രകടനം നടത്തിയ കോളേജുകള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് വിതരണം ചെയ്യും. മികച്ച ഓവറോള്‍ പ്രകടനം കാഴ്ചവെച്ച കോളേജിന് ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡാണ് സമ്മാനിക്കുക. രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് യഥാക്രമം എഴുപത്തയ്യായിരം, അമ്പതിനായിരം രൂപ വീതം നല്‍കും. പുരുഷ-വനിതാ വിഭാഗങ്ങളിലെ ചാമ്പ്യന്മാര്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. ആദ്യ അഞ്ച് സ്ഥാനക്കാര്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍. സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ ഡയറക്ടര്‍മാരായ വി.പി. അനില്‍, ആഷിഖ് കൈനികര എന്നിവരെ ചടങ്ങില്‍ ആദരിക്കുമെന്ന് കായിക വിഭാഗം ഡയറക്ടര്‍ ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ അറിയിച്ചു. പി.ആര്‍. 521/2022
പ്ലാന്റ് ബയോളജിയില്‍ ഓണ്‍ലൈന്‍ ശില്പശാല
കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠനവകുപ്പ് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ സഹകരണത്തോടെ ഓണ്‍ലൈന്‍ ശില്പശാല നടത്തുന്നു. മെയ് 16 മുതല്‍ 20 വരെയാണ് പരിപാടി. സസ്യശാസ്ത്രത്തില്‍ മോളിക്യുലാര്‍ ബയോളജി ഗവേഷണ മേഖലയായിട്ടുള്ളവര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. താത്പര്യമുള്ളവര്‍ ഡോ. എല്‍. രശ്മി, അസി. പ്രൊഫസര്‍, ബോട്ടണി പഠനവകുപ്പ്, കാലിക്കറ്റ് സര്‍വകലാശാല എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 9446564064
പരീക്ഷാ അപേക്ഷ
പ്രൈവറ്റ് രജിസ്‌ട്രേഷന്‍ മൂന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2019 സപ്ലിമെന്ററി, ഇംപ്രവൂവ്‌മെന്റ്പരീക്ഷകള്‍ക്ക് പിഴ കൂടാതെ 27 വരെയും 170 രൂപ പിഴയോടെ 29 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ സി.സി.എസ്.എസ്.-പി.ജി. ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ മെയ് 4 വരെയും 170 രൂപ പിഴയോടെ 6 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ ബി.പി.എഡ്. (രണ്ട് വര്‍ഷം) നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 26 വരെ അപേക്ഷിക്കാം. 170 രൂപ പിഴയോടെ 28 വരെയും.
പരീക്ഷ
മൂന്നാം വര്‍ഷ ബി.എസ് സി. മെഡിക്കല്‍ മൈക്രോ ബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് 27-ന് തുടങ്ങും.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ എം.കോം. നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 26 വരെ അപേക്ഷിക്കാം.
എം.എച്ച്.എം. മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2019 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2020 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ അപേക്ഷിക്കാം.
എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 2 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ജനറല്‍ ബയോടെക്‌നോളജി നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്ന്, രണ്ട്, ആറ് സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെയും ഡിസംബര്‍ 2018 സപ്ലിമെന്ററി പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.



